Monday, April 26, 2021

ടാലന്‍റ് ലാബ് അരങ്ങേറ്റം

 ടാലന്‍റ് ലാബ് അരങ്ങേറ്റം

  സമഗ്രശിക്ഷാ കേരളം മട്ടന്നൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ടാലന്‍റ് ലാബിലെ കുട്ടികളുടെ അരങ്ങേറ്റം നടത്തി. ഉദ്ഘാടനം മട്ടന്നൂര്‍ ഗവ.യു.പി.സ്കൂളില്‍ വാദ്യകലാകാരന്‍ ചെറുതാഴം ചന്ദ്രന്‍ നിര്‍വ്വഹിച്ചു. ഡയറ്റ് ഫാക്കല്‍റ്റി ഇ.വി.സന്തോഷ് കുമാര് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്.പി.രമേശന്‍ ടാലന്‍റ് പ്രതിഭകള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. മട്ടന്നൂര്‍  ബി.പി.സി. കെ.കെ.ശ്രീജിത്ത്, സജന്‍.പി.എന്നിവര്‍ സംസാരിച്ചു. അഞ്ച് കേന്ദ്രങ്ങളില്‍ നിന്ന് ചെണ്ട, നാടന്‍പാട്ട്, ശാസ്ത്രീയ സംഗീതം എന്നിവയില്‍ പരിശീലനം നേടിയ പ്രതിഭകളുടെ പരിപാടികളാണ് അരങ്ങേറ്റത്തില് അവതരിപ്പിച്ചത്.


No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...