സയൻസ് ലാബ് @ ഹോം
പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് വീട്ടിലെ സ്വന്തം ലാബിൽ നിന്ന് പരീക്ഷണങ്ങൾ നടത്തി സ്വയം ശാസ്ത്രം പഠിക്കാം. ഉപജില്ലയിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ശാസ്ത്രലാബ് ഒരുക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. സമഗ്രശിക്ഷ കേരളം മട്ടന്നൂർ ബി ആർ സി ലാബ് @ ഹോം എന്ന ഈ പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങളിലെ 5,6,7ക്ലാസ്സിലെ കുട്ടികളുടെ വീടുകളിൽ ശാസ്ത്രലാബ് സജ്ജീകരിക്കും.എംടിഎസ് ജിയുപി സ്കൂൾ മട്ടന്നൂരിൽ നടന്ന ബി ആർ സി തല ശില്പശാല മട്ടന്നൂർ നഗരസഭ വൈസ് ചെയര്മാൻ പുരുഷോത്തമൻ.പി ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ധനലക്ഷ്മി.പി.വി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി .വി ബാബു, ഡയറ്റ് ലക്‌ചറർ ഇ.വി സന്തോഷ് കുമാർ , ബിപി സി ശ്രീജിത്ത്.കെ .കെ, എം.ഉനൈസ്,പി.കെ.അനിൽകുമാർ,കെ.പി .ജയകൃഷ്ണൻ, വി.കെ .സജിത്ത് കുമാർ , കെ.കെ .സാരംഗ് എന്നിവർ സംസാരിച്ചു.
No comments:
Post a Comment