Thursday, June 4, 2020

ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ്

ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ് 




 വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസ് 'ഫസ്റ്റ് ബെല്ലിൻറെ' മട്ടന്നൂർ ഉപജില്ലാതല ഉദ്ഘാടനം ബഹുമാനപ്പെട്ട വ്യവസായ, കായിക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഇ.പി ജയരാജൻ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ശ്രീമതി പി അനിതാ വേണു അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എ.പി അംബിക ടീച്ചർ, ഡയറ്റ് ലക്ചറർ ശ്രീ ഇ വി സന്തോഷ് കുമാർ, മട്ടന്നൂർ ബി.പി.സി ശ്രീജിത്ത് കെ കെ, കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി പി.സുപ്രിയ ടീച്ചർ, എച്ച് എം ഫോറം സെക്രട്ടറി ശ്രീ എം മനോജ് മാസ്റ്റർ, ബി ആർ സി ട്രെയിനർ ശ്രീ എം ഉനൈസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഉപജില്ല പ്രഥമാധ്യാപകരുടേയും അധ്യാപകരുടേയും വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഉദ്ഘാടനം നടത്തിയത്. പഞ്ചായത്ത് പ്രസിഡൻ്റുമാരായ ശ്രീ.പി അശോകൻ, ശ്രീ.എം രാജൻ, ശ്രീമതി സി.അനിത, ശ്രീമതി പി പ്രസീത എന്നിവർ യഥാക്രമം മാലൂർ, കീഴല്ലൂർ, വേങ്ങാട്, മാങ്ങാട്ടിടം പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു. മട്ടന്നൂർ നഗരസഭാ വൈസ് ചെയർമാൻ ശ്രീ പുരുഷോത്തമൻ മട്ടന്നൂരിലും പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി കെഎം ബിന്ദു കൂടാളിയിലും ഓൺലൈൻ ക്ലാസ് ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...