Friday, May 15, 2020

സമഗ്രയിൽ പ്രഥമാധ്യാപകർക്ക് ഫീഡ്ബാക്ക് രേഖപ്പെടുത്താനും അവരുടെ വിദ്യാലയത്തിലെ മറ്റധ്യാപകരുടെ പരിശീലന ഹാജർ കാണാനുമുള്ള മാർഗം

🖱️സമ്പൂർണ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് സമഗ്ര സ്കൂൾ ലോഗിൻ ചെയ്യുക.

🖱️ഡാഷ് ബോർഡിലെ VACATION TRAINING ൽ ക്ലിക്ക് ചെയ്യുക.

🖱️ഇടത് ഭാഗത്ത് കാണുന്ന മെനുവിലെ Training ൽ ക്ലിക്ക് ചെയ്യുക.
ഇവിടെയാണ് പ്രഥമാധ്യാപകർ തങ്ങളുടെ ഫീഡ്ബാക്ക് രേഖപ്പെടുത്തേണ്ടത്.

🖱️മെനുവിലെ Attended List ക്ലിക്ക് ചെയ്യുക.
വലത് ഭാഗത്ത് select form ൽ ക്ലിക്ക് ചെയ്താൽ  മെഡ്യൂളുകൾ കാണാം.
ഏതെങ്കിലും ഒരു മൊഡ്യൂൾ സെലക്ട് ചെയ്ത് Submit ചെയ്താൽ ഏതൊക്കെ അധ്യാപകർ ആ സെഷനിൽ പങ്കെടുത്തു എന്ന് പ്രഥമാധ്യാപകന് കാണാം.

വ്യക്തിഗതമായി സമഗ്രയിൽ ഫീഡ്ബാക്ക് നൽകിയ അധ്യാപകരുടെ പേരുകൾ മാത്രമേ ഇവിടെ കാണുകയുള്ളൂ. അധ്യാപകരുടെ പേരിൽ ക്ലിക്ക് ചെയ്താൽ അവർ സമർപ്പിച്ച ഫീഡ്ബാക്ക് ഫോം കാണാം.

🖱️മെനുവിലെ Attended Count ൽ ക്ലിക്ക് ചെയ്താൽ ഓരോ സെഷനിലും പങ്കെടുത്ത അധ്യാപകരുടെ ആകെ എണ്ണം കാണിക്കും.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...