Saturday, May 2, 2020

കുട്ടികളുടെ വീട്ടിലെ ടി വി, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയുടെ വിവര ശേഖരണം

കുട്ടികളുടെ വീട്ടിലെ ടി വി, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയുടെ വിവര ശേഖരണം
 കോവിഡ് 19 കാരണം സ്കൂളുകള്‍ തുറക്കാന്‍ വൈകുകയാണെങ്കില്‍ വിക്ടേഴ്സ് ചാനല്‍ ഉള്‍പ്പെടെ മറ്റു നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ സാധ്യത ആരായുന്നതിന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശത്തില്‍ സ്കൂളിലെ ടി വി, ഇന്റര്‍നെറ്റ്, കേബിള്‍ കണക്ഷന്‍ തുടങ്ങിയവ വീട്ടിലുളള കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് SSK സംസ്ഥാന ഓഫീസില്‍ നിന്നും ലഭിച്ച പുതിയ ഫോര്‍മാറ്റും അത് പ്രകാരമുളള വിവര ശേഖരണ ചോദ്യങ്ങളും താഴെ കൊടുത്തിട്ടുണ്ട്.  പ്രിന്‍സിപ്പല്‍മാര്‍/പ്രഥമാധ്യാപകര്‍ ക്ലാസധ്യാപകരുമായി ചര്‍ച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് നല്‍കുമല്ലോ. ക്ലാസ്സടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ക്രോഡീകരിക്കേണ്ടത്. 

ശേഖരിക്കേണ്ട വിവരങ്ങള്‍

1. ആകെ കുട്ടികളുടെ എണ്ണം

2. വീട്ടില്‍ ടി.വി മാത്രം ഉള്ളവരുടെ എണ്ണം

3. വീട്ടില്‍ ടി വി + കേബിൾ/ ഡിഷ് ഉള്ളവർ

4. വീട്ടില്‍ കമ്പ്യൂട്ടറും നെറ്റും ഉള്ളവർ

5. വീട്ടില്‍ സ്മാർട്ട് ഫോണും നെറ്റും ഉള്ളവർ

6. വീട്ടില്‍ ടി.വി മാത്രവും, കമ്പ്യൂട്ടറും നെറ്റും ഉള്ളവർ

7. വീട്ടില്‍ ടി.വി മാത്രവും സ്മാർട്ട് ഫോണും നെറ്റും ഉള്ളവർ

8. വീട്ടില്‍ ടി.വി + കേബിൾ/ ഡിഷ് + കമ്പ്യൂട്ടറും നെറ്റും ഉള്ളവർ

9. വീട്ടില്‍ ടി.വി. + കേബിൾ/ഡിഷ് + സ്മാർട്ട് ഫോണും നെറ്റും ഉള്ളവർ

10. വീട്ടില്‍ ടി.വി + കേബിൾ/ ഡിഷ് + കമ്പ്യൂട്ടറും നെറ്റും സ്മാർട്ട് ഫോണും നെറ്റും ഉള്ളവർ

11. വീട്ടില്‍ ഈ സൗകര്യങ്ങളൊന്നും തന്നെ ഇല്ലാത്തവർ


ക്രോഡീകരിച്ച വിവരങ്ങള്‍ താഴെ കൊടുത്ത ലിങ്കുകളില്‍ ക്ലാസ്സ് അടിസ്ഥാനത്തില്‍ ചേര്‍ക്കുമല്ലോ.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...