Friday, January 17, 2020

കൂടാളി പഞ്ചായത്തുതല ഗണിതോത്സവം

കൂടാളി പഞ്ചായത്തുതല   ഗണിതോത്സവം

 ദൈനംദിന ജീവിതത്തെ  ഗണിത പഠനവുമായി കണ്ണി ചേർക്കുക വഴി ഗണിത പഠനം  ആസ്വാദ്യകരമാക്കുന്നതിനും പഠനത്തിൽ താത്പര്യം വളർത്തുന്നതിനും പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും ചേർന്ന് നടപ്പാക്കുന്ന പരിപാടിയാണ് ഗണിതോത്സവം.  കേരളത്തിൽ ആയിരത്തി അഞ്ഞൂറോളം കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുന്നത്. മട്ടന്നൂർ ഉപജില്ലയിലെ കൂടാളി പഞ്ചായത്തുതല ഗണിതോസവം പട്ടാനൂർ കെ.പി.സി.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ കെ. മനോജിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി നൗഫൽ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ എ.വി രതീഷ്, പ്രഥമാധ്യാപകൻ പി വി മനോഹരൻ മാസ്റ്റർ, പ്രിൻസിപ്പൽ കെ. രത്നരാജ്, ബി ആർ സി അംഗങ്ങളായ ശ്രീജിത്ത് കെ.കെ, എം ഉനൈസ്, ഷിഞ്ജിത കെ, എ.സി മനോജ് മാസ്റ്റർ, മദർ പി.ടി.എ പ്രസിഡണ്ട് സി.കെ ചന്ദ്രമതി, എ സന്ദീപ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പി വി അശോക് കുമാർ എന്നിവർ സംസാരിച്ചു. തൊഴിലിലെ ഗണിതം, നിത്യജീവിത പ്രശ്നങ്ങൾ, അളവുകൾ, ജ്യോതിശാസ്ത്രം, കലാരൂപങ്ങളിലെ ഗണിതം, സാമൂഹിക പ്രശ്നങ്ങൾ, കളിയും വിനോദവും , പ്രകൃതിയിലെ ഗണിതം എന്നിവയാണ് ഗണി തോത്സവത്തിലെ പ്രധാന മേഖലകൾ . പാചക വിദഗ്ധർ, തയ്യൽക്കാർ, കെട്ടിട നിർമാണ രംഗത്തെ വിദഗ്ധർ, പ്ലംബർമാർ തുടങ്ങിയവർ തൊഴിൽ ഗണിതം കുട്ടികൾക്ക് കൈമാറി. കെ.സുമതി, കെ.രാജേഷ് കുമാർ, വി.വിമ്യ, ശ്രീജ.പി.കെ, കൃപ.സി.പി, കെ.പി അബ്ദുൾ റഹ്മാൻ എന്നിവർ ഗണിതോത്സവത്തിന് നേതൃത്വം നൽകി.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...