Wednesday, January 15, 2020

ഗണിതോത്സവം ബി ആർ സി തല പരിശീലനം

ഗണിതോത്സവം ബി ആർ സി തല പരിശീലനം
 ഗണിതപഠനം ആസ്വാദകരമാക്കുന്നതിനും ഗണിതപഠനത്തില്‍ താല്‍പര്യം വളര്‍ത്തുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും ചേര്‍ന്ന് നടപ്പാക്കുന്ന പരിപാടിയാണ് ഗണിതോത്സവം.കേരളത്തിലെ മുഴു വന്‍ പഞ്ചായത്ത് തലത്തിലും,നഗരസഭാതലത്തിലും,കോ-ഓര്‍പ്പറേഷന്‍ തല ത്തിലുമാണ് പരിപാടി നടക്കുന്നത്.ഗണിതപഠന സമീപനത്തിലും ഗണിത പുസ്തകങ്ങളിലും  വന്ന മാറ്റം കുട്ടികളുടെ ഗണിതഭീതി അകറ്റിയിട്ടുണ്ട്. എങ്കിലും അഖിലേന്ത്യാതലത്തിൽ നടത്തിയ പഠനങ്ങളിൽ ഗണിതത്തിൽ ഇനിയും കുട്ടികളുടെ നിലവാരം ഉയരേണ്ടതുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എല്ലാ കുട്ടികളെയും ഗണിതപഠനത്തിൽ താൽപര്യമുള്ളവരാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാനലക്ഷ്യം. ഗണിതോത്സവം  ബി.ആർ.സി തലപരിശീലനത്തിന് ജോസഫ്.പി.വി, സുരേന്ദ്രൻ.പി, റീജ.പി എന്നിവർ നേ തൃത്വം നൽകി.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...