Saturday, February 2, 2019

പഠനോത്സവം, നിര്‍ദ്ദേശങ്ങള്‍


മട്ടന്നൂർ  ബി.ആര്‍.സി
പഠനോത്സവം, നിര്‍ദ്ദേശങ്ങള്‍
  • എല്ലാ സ്‌കൂളിലെയും പഠനോത്സവത്തിന്റെ ഉദ്ഘാടനം പി.ഇ.സിയില്‍ നിശ്ചയിച്ച തീയ്യതിയില്‍ തന്നെ നടത്തേണ്ടതാണ്.
  • പുതിയ കുട്ടികളെ ചേര്‍ക്കുന്ന  പ്രവര്‍ത്തനം കൂടി ഉള്‍പ്പെടുത്തിയാല്‍ നല്ലത്.     
  • സകൂള്‍ തല ഉദ്ഘാടനം കഴിയുന്ന  മുറക്ക് റിപ്പോര്‍ട്ട്  തയ്യാറാക്കി ബി.ആര്‍ സിയിലെത്തിക്കണം. 
            റിപ്പോര്‍ട്ടില്‍  താഴെ പറയുന്ന  കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം

                    1.  ഉദ്ഘാടന വിവരങ്ങള്‍, തീയ്യതി
                    2. കുട്ടികള്‍, രക്ഷിതാക്കള്‍, ജനപ്രധിനിധികള്‍ എന്നിവരുടെ എണ്ണം
                    3. ഓരോ വിഷയത്തിനും നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങള്‍
                                            ( ബുള്ളറ്റിട്ട്  താഴെത്താഴെ   എഴുതിയാല്‍ മതി )     
  • റിപ്പോര്‍ട്ട്  ബി ആര്‍ സി യിലെത്തിക്കുന്ന  മുറക്ക് സ്‌കൂളിലേക്ക് ഫണ്ട് ഇ-ട്രാന്‍സ്ഫര്‍ ചെയ്യുതാണ്.
  • ഫോട്ടോസ് മെയില്‍ ചെയ്താല്‍ മതി.                       
  • പങ്കെടുത്ത മുഴുവന്‍ പേരുടേയും ഹാജര്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.
  • നോട്ടീസ്, ബാനര്‍, ഒരുക്കങ്ങള്‍ ഇവയുടെ ബില്‍ സ്‌കൂളില്‍ സൂക്ഷിക്കണം.
പഠനോത്സവത്തിന് എസ് എസ് കെ അനുവദിക്കുന്ന ഫണ്ട്

     പഞ്ചായത്തുതലം  
   നോട്ടീസ്, ബാനർ, റിഫ്രഷ്മെന്റ് എന്നിവയുടെ ബില്ലുകളും വൗച്ചറുകളും പങ്കാളികളുടെ അറ്റൻഡൻസും (കുട്ടികൾ ഉൾപ്പെടെ) ബി.ആർ.സി.യിലെ പരിശോധനക്കു ശേഷം സ്കൂളിൽ സൂക്ഷിക്കേണ്ടതാണ്.   
സാമ്പത്തിക വിനിയോഗം:-നോട്ടീസ്: 1000/-,  ബാനർ( 6'×3'): 500/- , റിഫ്രഷ്‌മെന്റിന്‌ 20 രൂപ പ്രതിശീർഷം.                   

       സ്‌കൂള്‍ തലം
 100   കുട്ടികള്‍ വരെ                    - 1000
 101 - 250   കുട്ടികള്‍                 - 1500
 250 - കുട്ടികളില്‍ കൂടുതല്‍             - 2000

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...