Wednesday, October 24, 2018

സുരീലി ഹിന്ദി

ഹിന്ദി പഠനം സുഗമമാക്കാൻ 
സുരീലി ഹിന്ദി 
ഹിന്ദി ഭാഷയോട് കുട്ടികളിൽ ആഭിമുഖ്യം വളർത്താനും സ്വതന്ത്രമായ ആശയ വിനിമയ ശേഷിയിലേക്ക് ഉയർത്താനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കി വരുന്ന പദ്ധതിയാണ് സുരീലി ഹിന്ദി.  
    മട്ടന്നൂർ ഉപജില്ലാതല പരിശീലനം അഞ്ചരക്കണ്ടി ബി ഇ എം യു പി സ്കൂളിൽ വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി പി അനിത ഉദ്‌ഘാടനം ചെയ്തു. വാർഡ് അംഗം ബേബി സുധ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീമതി എ പി അംബിക മുഖ്യാതിഥി ആയിരുന്നു. പ്രധാനാധ്യാപകൻ ജസ്റ്റിൻ ജയകുമാർ സ്വാഗതം പറഞ്ഞു. മട്ടന്നൂർ ബി ആർ സി യിലെ അധ്യാപകരായ വിനോദ് എം പി സുരേന്ദ്രൻ പി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...