എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Tuesday, August 7, 2018

സ്മരണാഞ്ജലി: എസ്.കെ പൊറ്റക്കാട്ട്.

സ്മരണാഞ്ജലി: എസ്.കെ പൊറ്റക്കാട്ട്.
തയ്യാറാക്കിയത്: വി മനോമോഹനന്‍ മാസ്റ്റര്‍ 
(തളിപ്പറമ്പ് താലുക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം)

       യാത്രയിൽ ആനന്ദം കണ്ടെത്തിയ മഹാനായ നോവലിസ്റ്റിന്റെ ഓർമദിനമാണ് ആഗസ്ത് 6. 1913 മാർച്ച് 14 ന് കോഴിക്കോട് പുതിയറയിൽ ജനിച്ച ശങ്കരൻ കുട്ടി കുഞ്ഞിരാമൻ പൊറ്റക്കാട്ട് 1982 ആഗസ്ത് 6ന് ഓർമയായി. നിത്യസഞ്ചാരിയായ ഇദ്ദേഹം കാണാത്ത നാടുകളില്ല., തേടാൻ ബാക്കിയായ അനുഭവങ്ങളില്ല.. കഥാകാരൻ, നോവലിസ്റ്റ് കവി, സഞ്ചാര സാഹിത്യകാരൻ എന്നീ നിലകളിൽ ഇദ്ദേഹം മലയാളികളുടെ പ്രിയങ്കരനായിരുന്നു. ബാലിദ്വീപുമുതലായ സഞ്ചാര കൃതികളും നാടൻ പ്രേമമടക്കമുള്ള നോവലുകളും മലയാളിയെ ഏറെ ആഹ്ലാദഭരിതരാക്കി. 1980 ൽ സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം എസ്.കെ.യെ തേടിയെത്തി. [1981 ൽ ക യ ര ളം യുവജന ഗ്രന്ഥാലയം എസ്.കെ.യ്ക്കു നല്കിയ സ്വീകരണം ഇപ്പോഴും എന്റെ ഓർമയിൽ പച്ച പിടിച്ചു നില്ക്കുന്നുണ്ട്.] ഓരോ എഴുത്തുകാരനും അവരുടെതായദർശനമുണ്ട്. പ്രകൃതിയേയും അതിലെ വിശിഷ്ട ജീവിയായ മനുഷ്യനേയും പ്രവിശാലമായ കാൻവാസിൽ നമുക്കു കാണിച്ചുതരുന്നു എന്നതാണു എസ്.കെയുടെ സവിശേഷത. അങ്ങനെ വരുമ്പോൾ അതിഗഹനമായ തത്വചിന്തയിലേക്കോ അഗാധമായ മനശ്ശാസ്ത്രത്തിലേക്കോ ഇദ്ദേഹം ഒരിക്കലും കടന്നു ചെല്ലുന്നില്ല. വളരെ ലളിതമായി താൻ കണ്ടതു രസകരമായി പറഞ്ഞു തീർക്കുക.
 വി മനോമോഹനന്‍ മാസ്റ്റര്‍
ഇതത്രേ എസ്.കെ.യുടെ രചനാ തന്ത്രം. തന്റെ യാത്രയിൽ താൻ കണ്ടുമുട്ടിയ മനുഷ്യാത്മക്കളെ നോവലിൽ അദ്ദേഹം കൊണ്ടുവന്നു. അതു കൊണ്ടാണു ഒരു തെരുവിന്റെ കഥയിലും ഒരു ദേശത്തിന്റെ കഥയിലുമൊക്കെ പകുതി ആത്മകഥാരൂപത്തിലാവുന്നത്. ദേശത്തിന്റെ കഥയിലെ നായകനായ ശ്രീധരന്റെ പിതാവ് കൃഷ്ണൻ മാഷിനു കളഞ്ഞുകിട്ടിയ വേഷ്ടി സ്വന്തം കുടയുടെ മുകളിൽ വച്ചു ആളുകൾ കാൺകെ തെരുവിലൂടെ നടക്കുന്ന ഒരു രംഗമുണ്ട്. സ്വന്തം അച്ഛന്റെ അനുഭവം തന്നെയാണെന്നു പിൽക്കാലത്ത് എസ്.കെ. സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എസ്.കെ.യുടെ രചനാശൈലി ഒറ്റ വാക്യത്തിൽ ഇങ്ങനെ പറയാം. കാണുക .. കാണുക .. കണ്ടതു വായനക്കാരനു ഇഷ്ടമുള്ള വിധം പറഞ്ഞു കൊടുക്കുക.. എസ്.കെ.യുടെ കൃതികളിലെല്ലാം മനുഷ്യസ്നേഹമാണു ഓളം വെട്ടുന്നത്. അതീവ ഹൃദ്യമായ ആവിഷ്കാര ശൈലി എസ്.കെയുടെ മുഖമുദ്ര തന്നെ. പ്രിയ എസ്.കെ., മലയാളികൾ അങ്ങയെ ഓർമിച്ചു കൊണ്ടേയിരിക്കുന്നു.. അങ്ങ് ഞങ്ങൾക്കു സമ്മാനിച്ച മധുര, മനോഹര മനോജ്ഞമായ കൃതികളിലൂടെ .....

No comments:

Post a Comment