വീട്ടിൽ ഒരു ഗ്രന്ഥാലയം
മട്ടന്നൂർ: സർവ്വ ശിക്ഷാ അഭിയാൻ മട്ടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ നല്ല വായന, നല്ല പഠനം, നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്ക് വീട്ടിൽ ഒരു ഗ്രന്ഥാലയം സാക്ഷാത്ക്കരിക്കാനാവാശ്യമായ ലൈബ്രറി പുസ്തകങ്ങളുടെയും ഹോം ബെയ്‌സ്ഡ് എഡ്യൂക്കേഷൻ കിറ്റിന്റെയും വിതരണം നടന്നു. കോളാരി സർവീസ് സഹകരണ ബാങ്ക് നൽകിയ കിറ്റ് മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി പുരുഷോത്തമൻറെ അധ്യക്ഷതയിൽ പാലോട്ടുപള്ളിയിലെ ശിവസൂര്യക്ക് ഇ പി ജയരാജൻ എം എൽ എ നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ പി അംബിക, ബി പി ഒ എ വി രതീഷ് ,ഡയറ്റ് ഫാക്കൽറ്റി കെ സന്തോഷ് കുമാർ, ബേങ്ക് പ്രസിഡണ്ട് കെ ടി ചന്ദ്രൻ മാസ്റ്റർ, സെക്രട്ടറി കെ നാരായണൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ എം കെ നജ്‌മ ടീച്ചർ സ്വാഗതവും റിസോഴ്സ് ടീച്ചർ ടിൻസി തോമസ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി 22 -12 -17 |
No comments:
Post a Comment