Thursday, October 5, 2017

PRI ട്രെയിനിങ്

പഞ്ചായത്ത് അംഗങ്ങള്‍ക്കുളള പരിശീലനം
കൂടാളി ഗ്രാമപഞ്ചായത്ത്

കൊളോളം: മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ കൂടാളി പഞ്ചായത്ത് അംഗങ്ങള്‍ക്ക് ഏകദിന പരിശീലനം നടത്തി. വാര്‍ഡ് മെമ്പര്‍ കെ വി കൃഷണന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി നൗഫല്‍ ഉദ്ഘാടനം ചെയ്തു. ബി പി ഒ എ വി രതീഷ് ട്രെയിനിങ്ങിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ട്രെയിനര്‍ എം ഉനൈസ് ആശംസയര്‍പ്പിച്ച ചടങ്ങിന് ശ്രീജിത്ത് കെ കെ സ്വാഗതവും രാജിത്ത് കുളവയല്‍ നന്ദിയും പറഞ്ഞു. ബി ആര്‍ സി അംഗങ്ങളായ കെ ടി സന്ധ്യ, ഗീതമ്മ ജോസഫ് എന്നിവര്‍ സംബന്ധിച്ചു. 








   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും പി ഇ സിയും, വിദ്യാഭ്യസ അവകാശനിയമവും പി ഇ സി യും, പി ഇ സി ഘടന , എസ് എസ് എ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയുളള പരിശീലനത്തിന് ഉനൈസ് എം, ശ്രീജിത്ത് കെ കെ  എന്നിവര്‍ നേതൃത്വം നല്‍കി.


No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...