Friday, October 13, 2017

PRI Training

പഞ്ചായത്ത് അംഗങ്ങള്‍ക്കുളള പരിശീലനം പൂര്‍ത്തിയായി
മട്ടന്നൂര്‍ ബി ആര്‍ സി ക്കു കീഴിലെ പി ആര്‍ ഐ പരിശീലനം ഇന്നു നടന്ന മാലൂര്‍, മാങ്ങാട്ടിടം പഞ്ചായത്തുകളിലെ പരിശീലനത്തോടെ പൂര്‍ത്തിയായി. മാലൂര്‍ പഞ്ചായത്തില്‍ 87% വും മാങ്ങാട്ടിടം പഞ്ചായത്തില്‍ 74% വും പങ്കാളിത്തമുണ്ടായി.
മാലൂര്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കുളള പരിശീലനം വിദ്യഭ്യാസ സ്ററാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കുറുമാണി മനോജിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി അശോകന്‍ ഉദ്ഘാടനം ചെയ്തു. ബി ആര്‍ സി പ്രവര്‍ത്തകരായ ശ്രീജിത്ത് വെള്ളുവയല്‍, ഉനൈസ് എം, സന്ധ്യ കെ ടി എന്നിവര്‍ നേതൃത്വം നല്‍കി.
മാങ്ങാട്ടിടം പഞ്ചായത്ത് അംഗങ്ങള്‍ക്കുളള പരിശീലനം വിദ്യഭ്യാസ സ്ററാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സന്ധ്യലക്ഷ്മിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
എന്‍ പി ശ്രീജ, തങ്കമണി, ഷിബു കെ, ബഷീര്‍  എന്നിവര്‍ സംസാരിച്ചു. ബി ആര്‍ സി പ്രവര്‍ത്തകരായ  ഉനൈസ് എം, രാജിത്ത് കുളവയല്‍, ശ്രീജിത്ത് വെള്ളുവയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...