Friday, October 20, 2017

റിസോഴ്സ് അധ്യാപക നിയമനം


എസ് എസ് എ യിൽ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു 

കണ്ണൂർ ജില്ലയിലെ വിവിധ ബി ആർ സി കളിൽ നിലവിലുള്ള ഐ ഇ ഡി സി റിസോഴ്സ്‍ അധ്യാപകരുടെ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. TTC / DEd / അഥവാ  BEd ഉം സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ / ഡിഗ്രി യുമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ / ഡിഗ്രി,DSE (HI),DSE (VI),DSE (ASD),DSE (CP) എന്നിവരെ കൂടി പരിഗണിക്കുന്നതാണ്. അപേക്ഷകർക്ക് RCI രജിസ്ട്രേഷൻ ഉണ്ടായിരിക്കേണ്ടതാണ്. നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ഫോറം യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 20 ന് മുൻപായി സർവ്വശിക്ഷാ അഭിയാൻ കണ്ണൂർ ജില്ലാ പ്രോജെക്ട് ഓഫീസിൽ ലഭിക്കേണ്ടതാണ്.
അപേക്ഷാ ഫോറത്തിന്റെ മാതൃക (CLICK HERE ) 

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...