Saturday, September 16, 2017

വിജയപ്രഖ്യാപനം


മലയാളത്തിളക്കം വിജയപ്രഖ്യാപനവും തുടർയജ്ഞ വിളംബരവും  

മമ്പറം: സർവ്വ ശിക്ഷാ അഭിയാൻ മട്ടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ആയിത്തറ മമ്പറം  ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച മലയാളത്തിളക്കം  വിജയപ്രഖ്യാപനവും തുടർയജ്ഞ വിളംബരവും മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തംഗം  ശ്രീമതി പി ഷീന നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ കെ.എം സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ അനിൽകുമാർ വി പി, രമേഷ്ബാബു എം എന്നിവർ സംസാരിച്ചു. സ്കൂളിലെ അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.  എം പി നിർമലാദേവി , എം പി വിനോദ്, രജിത്ത് കുളവയൽ എന്നിവർ പ്രഖ്യാപന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .         

        
 നാലു ദിവസങ്ങളിലായി നടത്തിയ പ്രവർത്തനങ്ങൾ കുട്ടികളിൽ ഏറെ ശ്രദ്ധേയമായ പുരോഗതി വരുത്തുന്നതായി രക്ഷകർത്താക്കളും അധ്യാപകരും അഭിപ്രായപ്പെട്ടു .

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...