Wednesday, August 2, 2017

മലയാളത്തിളക്കം

മലയാളത്തിളക്കം


സബ്ജില്ലയിലെ ആദ്യപഞ്ചായത്തിന്റെ വിജയപ്രഖ്യാപനം ആഗസ്ത് 14ന്
    മട്ടന്നൂര്‍ ഉപജില്ലയിലെ പ്രൈമറി ക്ലാസ്സുകളിലെ മലയാളഭാഷാപഠന നിലവാരം ഉയര്‍ത്തുന്നതിനുളള SSA യുടെ സവിശേഷ പദ്ധതിയായ മലയാളത്തിളക്കത്തിന്  GVHSS എടയന്നൂരില്‍ ആഗസ്ത് മൂന്നിന് തുടക്കമാവും. ഓരോ പഞ്ചായത്തിലെയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ SSA പ്രവര്‍ത്തകര്‍ സ്കൂളിലെത്തി ശാസ്ത്രീയമായ സമീപനത്തിലൂടെ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കുന്ന പദ്ധതിയാണ്  മലയാളത്തിളക്കം. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തന പാക്കേജാണ് ഓരോ ബാച്ചിനും നല്‍കുന്നത്. മുഴുവന്‍ കുട്ടികളുടെയും മാതൃഭാഷാ നിലവാരം ഉയരുന്ന മുറയ്ക്ക് പഞ്ചായത്തു തലത്തില്‍ വിജയപ്രഖ്യാപനവുമുണ്ടാവും.
ആദ്യ വിജയപ്രഖ്യാപനം കീഴല്ലൂര്‍ പഞ്ചായത്തില്‍
       ഉപജില്ലയിലെ ആദ്യ വിജയപ്രഖ്യാപനം കീഴല്ലൂര്‍ പഞ്ചായത്തില്‍ നടക്കും. 14-ാം തീയ്യതി വൈകുന്നേരം GVHSS എടയന്നൂരില്‍നടക്കുന്ന പരിപാടിയില്‍ പഞ്ചായത്തംഗങ്ങള്‍, SSA പ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ പങ്കെടുക്കും.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...