Thursday, February 23, 2017

മട്ടന്നൂര്‍ ബി ആര്‍ സി തല ശാസ്ത്രോത്സവം
     മട്ടന്നൂര്‍ ബി ആര്‍ സി തല ശാസ്ത്രോത്സവത്തിന്റെ ആസൂത്രണം പൊറോറ യു പി സ്കുളില്‍ വെച്ച് നടന്നു. ആറ് സി ആര്‍ സി കളില്‍ നിന്നായി 14 അധ്യാപകര്‍ പങ്കെടുത്തു. മാര്‍ച്ച് 1,2 തിയ്യതികളിലായി ട്രൈ ഒൗട്ട് ക്ലാസ്സ് നടക്കും. തൊട്ടടുത്ത ആഴ്ചയില്‍ സി ആര്‍ സി കേന്ദ്രീകരിച്ച് ആസൂത്രണവും ശാസ്ത്രോത്സവവും നടക്കും. 
        കെ ദിനേഷ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി പി ഒ രതീഷ് എ വി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീജിത്ത് കെ കെ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഹെ‍‍ഡ്മിസ്ട്രസ്സ് എ വി യശോദ സ്വാഗതവും
കെ പി ജയകൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 

                   
                  ആര്‍ പിമാര്‍

  •   രഞ്ജിത്ത് മാസ്റ്റര്‍ (പനമ്പറ്റ ന്യൂ യു പി സ്കൂ)
  •   കെ പി ജയകൃഷ്ണന്‍ മാസ്റ്റര്‍  (പൊറോറ യു പി സ്കുൂള്‍)

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...