Wednesday, February 15, 2017

മട്ടന്നൂരിലെ വിദ്യാലയങ്ങള്‍ക്ക് തിളക്കമായി മലയാളത്തിളക്കം
മട്ടന്നൂര്‍: മാതൃഭാഷാ പഠനനിലവാരം മെച്ചപ്പെടുത്താന്‍ എസ് എസ് എ യുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ബി ആര്‍ സി നടപ്പിലാക്കുന്ന മലയാളത്തിളക്കം പരിപാടി വിദ്യാലയങ്ങള്‍ക്ക് പുത്തനുണര്‍വ്വാകുന്നു. മലയാളത്തില്‍ എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക പരിശീലനമാണ് മലയാളത്തിളക്കം.
വൈവിധ്യമാര്‍ന്നതും രസകരമായതുമായ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രവര്‍ത്തന പാക്കേജായാണ് പരിശീലനം നല്‍കിയിട്ടുള്ളത്. ഉപജില്ലാതല ട്രൈ ഔട്ട് പരിശീലനം നടത്തിയതിനു ശേഷം മട്ടന്നൂര്‍ നഗരസഭയിലും കൂടാളി, വേങ്ങാട്, കീഴല്ലൂര്‍, മാങ്ങാട്ടിടം, മാലൂര്‍ എന്നീ പഞ്ചായത്തുകളിലുമായി പതിനാല് കേന്ദ്രങ്ങളില്‍ വെച്ച് 300 ഒാളം കുട്ടികള്‍ക്ക് ഒരേ സമയം പരിശീലനം ലഭ്യമാക്കുകയുണ്ടായി.
ഉപജില്ലാതല പരിശീലനം മട്ടന്നൂര്‍ ഗവ യു പി സ്കൂളില്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയറ്‍‍മാന്‍ പി. ദാമോദരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി. വി. ധനലക്ഷമി, ഉപജില്ല വിദ്യാഭ്യാസ ആപ്പീസര്‍ എ പി. അംബിക ടീച്ചര്‍, പിഎം അംബുജാക്ഷന്‍, ബി പി ഒ രതീഷ് എ വി എന്നിവര്‍ സംസാരിച്ചു. എം ഉനൈസ് സ്വാഗതവും കെ ദിനേഷ് കുമാര്‍ നന്ദിയും പറഞ്ഞു.



No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...