Friday, December 2, 2016

 ചിറകുള്ള ചങ്ങാതിമാര്‍-കഴിവുത്സവം 
മട്ടന്നൂര്‍:സര്‍വ്വശിക്ഷാ അഭിയാന്‍ മട്ടന്നൂര്‍ ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ലോക ഭിന്നശേഷി ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.ഒന്നാം ദിവസമായ ഡിസംബര്‍ 2 ന് മട്ടന്നൂര്‍ ഗവ.യു.പി.സ്കൂള്‍ മൈദാനത്ത് കായിക പരിപാടികള്‍ നടന്നു.രാവിലെ 10.30ന് ബി.പി.ഒ ഇന്‍ചാര്‍ജ് ശ്രീ.കെ.ദിനേഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ മട്ടനുര്‍ ഗവ.യു.പി.സ്കൂള്‍പ്രധാനാധ്യാപകന്‍ ശ്രീ.പി.എം.അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു.ബി.ആര്‍.സി ട്രെയിനര്‍ ശ്രീ.എം.ഉനൈസ് ആശംസകള്‍ അര്‍പ്പിച്ചു.ഐ.ഇ.ഡി.സി ഏരിയ കണ്‍വീനര്‍ ശ്രീ.എം.പി.വിനോദ് സ്വാഗതവും റിസോര്‍സ് ടീച്ചര്‍ ശ്രീമതി.കെ.കെ.ജിഷ നന്ദിയും പറഞ്

                                                                                        
            തുടന്ന്‍ ഭിന്ന ശേഷി വിദ്യാര്‍ത്ഥികളും സ്കൌട്ട് ആന്‍ഡ്‌ ഗൈഡുകളും അണിനിരന്ന,ബാന്‍ഡ് മേളത്തോടുകൂടിയുള്ള മാര്‍ച്ച്‌പാസ്റ്റ് നടന്നു.ബി.പി.ഒ ഇന്‍ചാര്‍ജ് ശ്രീ.കെ.ദിനേഷ് കുമാര്‍, ഗവ.യു.പി.സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ.പി.എം.അംബുജാക്ഷന്‍ എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. ശേഷം വാശിയേറിയ ഓട്ടമത്സരം,ബോള്‍ പാസ്സിംഗ് എന്നിവ അരങ്ങേറി ചായയ്ക്ക് ശേഷം റിലേ,ബോട്ടില്‍ ബോള്‍ എന്നീ മത്സരങ്ങള്‍ നടന്നു.ഉച്ചഭക്ഷണത്തിന് ശേഷം ബിസ്ക്കറ്റ്കടി, ബോംബിംഗ് സിറ്റി, ബാസ്കറ്റ്ബോള്‍, എലാസ്റിക് ഗെയിം,ബലൂണ്‍ പൊട്ടിക്കല്‍ എന്നിവ നടന്നു.വൈകുന്നേരം 4 മണിയോടു കൂടി ഒന്നാം ദിന പരിപാടികള്‍ സമാപിച്ചു.



           ഉദ്ഘാടന സമ്മേളനം ഡിസംബര്‍ 3 ന് കാലത്ത് 10 മണിക്ക് മട്ടന്നൂര്‍ ശ്രീ.മഹാദേവ ഹാളില്‍ വെച്ച് നടക്കും.ബഹു.മട്ടന്നൂര്‍ നഗരസഭാധ്യക്ഷന്‍ ശ്രീ.കെഭാസ്കരന്‍ ഉദ്ഘാടനം ചെയ്യും.വിവിധ എല്‍.എസ്.ജി പ്രതിനിധികള്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് ഭിന്ന ശേഷി വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.ശേഷം കലാ-കായിക മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നടക്കും.

1 comment:

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...