Friday, November 18, 2016

സമഗ്ര പ്രധമാധ്യപക പരിവര്‍ത്തന പരിപാടി ഒന്നാം ഘട്ടം സമാപിച്ചു

                    പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പഠന മികവുകളും അദ്ധ്യാപനമികവുകളും മെച്ചപ്പെടുത്തി, കേരളത്തിലെ വിദ്യാലയങ്ങളെ ലോകോത്തര നിലവാരമുള്ള വിദ്യാകേന്ദ്രങ്ങളാക്കി ഉയര്‍ത്തുക എന്നലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉപജില്ലയിലെ പ്രധാനാധ്യപകര്‍ക്ക് 5 ദിവസത്തെസമഗ്ര പ്രധമാധ്യപക പരിവര്‍ത്തന പരിശീലനം നല്‍കി.ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുത്ത 40 പ്രധാനാധ്യപകരാണ് പങ്കെടുത്തത്.ബാക്കി വരുന്നമുഴുവന്‍ പ്രധാനാധ്യപകര്‍ക്കും രണ്ടാംഘട്ടത്തില്‍ പരിശീലനംനല്‍കും.ഡയറ്റ്ഫാക്കല്‍റ്റി ശ്രീ.കെ.കെ.സന്തോഷ്‌ കുമാര്‍ , സി.ആര്‍.സി കോഡിനേറ്റര്‍ ശ്രീ.എം.പി വിനോദ്, പ്രധാനാധ്യാപകന്‍.ശ്രീ.പി.വിജയന്‍,ഐ.ടി അറ്റ്‌ സ്കൂള്‍ ട്രെയിനര്‍ ശ്രീമതി.സുപ്രിയ എന്നിവരാണ്‌ പരിശീലനത്തിനു നേതൃത്വം വഹിച്ചത്.
      














16-11-2016 ന് നടന്ന സമാപന പരിപാടി എ.ഇ.ഒ ശ്രീമതി.എ.പി.അംബിക ഉദ്ഘാടനം ചെയ്തു.ഡയറ്റ്ഫാക്കല്‍റ്റി കെ.കെ.സന്തോഷ്‌ കുമാര്‍ പ്രധാനാധ്യാപകരായ ശ്രീ.മനോജ്‌.എം, ശ്രീ.പി.എം.അംബുജാക്ഷന്‍, കെ.കെ.അബ്ദുള്ള,സി.എ.മുരളീധരന്‍,ഇസ്മായില്‍.സി എന്നിവര്‍ സംസാരിച്ചു.പരിശീലനത്തിന്റെ ഭാഗമായി മാഗസിന്‍ പ്രകാശനംചെയ്തു.പഞ്ച ദിനപരിശീലനത്തില്‍ പ്രതിപാദിചിട്ടുള്ള കാര്യങ്ങള്‍ യഥാവിധി പാലിക്കുമെന്നു  എല്ലാവരും പ്രതിജ്ഞ എടുത്തു.  


            

1 comment:

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...