ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന് ആവശ്യമായതെല്ലാം
.ഹിരോഷിമ നാഗസാക്കി ദിനത്തിൽ പ്രദർശിപ്പിക്കാവുന്ന വീഡിയോ ഡോക്യുമെന്ററി LINK 1 LINK 2, LINK 3
.യുദ്ധവിരുദ്ധ ദിനം കവിത LINK 1, LINK 2, LINK 3
.യുദ്ധവിരുദ്ധ ദിനം കവിത LINK 1, LINK 2, LINK 3
ആരാണ് സഡാക്കോ സസാക്കി ?
1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന 12 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. 1943 ല്‍ ജനിച്ച സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്. അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു.
ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം
സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി
സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644
കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി (1955ല്‍). പിന്നീട് അവളുടെ
സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ
അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും
ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള 3100 ഓളം സ്കൂളുകളില്‍ നിന്നും 9 വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിച്ച സംഭാവന കൊണ്ട് 1958 ല്‍ ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ച സ്ഥലത്തിനടുത്ത് സഡാക്കോ സസാക്കിക്ക് ഒരു സ്മാരകം നിര്‍മിച്ചു. Children’s Peace Monument എന്നാണ് ഇപ്പോള്‍ ഇത് അറിയപ്പെടുന്നത്.
- കവിത
No comments:
Post a Comment