കേരളത്തിലെ
പൊതുവിദ്യാലയങ്ങള്‍
ചരിത്രത്തിലാദ്യമായി വിദ്യാഭ്യാസ
നിലവാരമുയര്‍ത്താന്‍ അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിരിക്കുന്നു.
സമൂഹം
പ്രതീക്ഷയോടെയാണ് ഈ സംരംഭത്തെ
നോക്കിക്കാണുന്നത്.
അടുത്ത
ഘട്ടം അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍
പ്രവൃത്തിപഥത്തിലെത്തിക്കലാണ്.
ഓരോ
വിദ്യാലയവും വിവധ മേഖലകളിലായി
ധാരാളം പരിപാടികള്‍ അക്കാദമിക
മാസ്ററ്‍ പ്ലാനില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചില
വിദ്യാലയങ്ങളില്‍ ഇത് നൂറില്‍
കവിയും.
ഇത്രയധികം
പരിപാടികള്‍ എങ്ങനെ പ്രായോഗികമായി
നടപ്പിലാക്കാനാകും എന്നതാണ്
നാം നേരിടുന്ന വെല്ലുവിളി.അതിനാല്‍ത്തന്നെ
പല വിദ്യാലയങ്ങളും പരിപാടികള്‍
ആരംഭിച്ചിട്ടില്ല.
പലകാരണങ്ങളാല്‍
സാധ്യായദിനങ്ങള്‍ നഷ്ടപ്പെട്ടതും
അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ
നിര്‍വഹണത്തെ ബാധിച്ചിട്ടുണ്ട്.ഇക്കാര്യത്തില്‍
മന്ത്രി പറഞ്ഞത് വായിക്കുക.
അതെ
അക്കാദമിക മാസറ്റര്‍ പ്ലാനുകള്‍
പരിഷ്കരിക്കേണ്ടതായി വന്നേക്കാം.
പ്രവര്‍ത്തനങ്ങള്‍
ഏറ്റവും ഫലപ്രദമായി ചെയ്യുകയും
ലക്ഷ്യം നേടുകയും വേണം.
അതിനായി
അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍
നിന്നും നിര്‍വഹണപദ്ധതി
രൂപപ്പെടുത്തിയെടുക്കണം.
ഇക്കാര്യത്തില്‍
ദിശാബോധം നല്‍കുന്നതിനാണ്
ഈ മാര്‍ഗരേഖ ശ്രമിക്കുന്നത്.
അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണപദ്ധതി
തയ്യാറാക്കുന്നതിനായി
പരിഗണിക്കേണ്ട കാര്യങ്ങള്‍
ഇവയാണ്.
-
വീക്ഷണവും ഊന്നലും
-
മുന്‍ഗണന
-
പ്രായോഗികത
യുക്തിഭദ്രത
-
പ്രകടമായ പുരോഗതിയുംഅളക്കാനാകാവുന്ന തെളിവുകളും
-
മോണിറ്ററിംഗ്
ഇവയോരോന്നിന്റെയും
വിശദാംശങ്ങള്‍ ചുവടെ നല്‍കുന്നു
-
വീക്ഷണവും മുന്‍ഗണനയും
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സമീപനം ഉള്‍ക്കൊളളുന്ന പ്രവര്‍ത്തനങ്ങളാണ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണപദ്ധതിയിലുളളതെന്നുറപ്പു വരുത്തണം.
-
ഉയര്‍ന്ന നിലവാരം ഓരോ കുട്ടിക്കും ഓരോ വിഷയത്തിനും ഉറപ്പാക്കുന്നതിന് പ്രാധാന്യം
-
സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരും പാര്‍ശ്വവത്കരിക്കപ്പെട്ട ഇതരവിഭാഗങ്ങളിലെയും പഠിതാക്കളുടെ പഠനമുന്നേറ്റത്തിന് എത്രമാത്രം സഹായകമാകും എന്നും വിലയിരുത്തണം.
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ മാര്‍ഗരേഖയില്‍ പറഞ്ഞിട്ടുളളവയില്‍, ഉദാഹരണത്തിന് മൂന്നു ഭാഷയില്‍ ആശയവിനിമയ ശേഷി പോലെയുളള കാര്യങ്ങളില്‍ ഏതിനെല്ലാം സവിശേഷ പ്രാധാന്യം വിദ്യാലയം നല്‍ണമെന്നു തീരുമാനിക്കണം. അത്തരം ഊന്നല്‍മേഖലകള്‍ മുന്‍ഗണന നിശ്ചയിക്കുന്നതിനെ സ്വാധീനിക്കും
-
മുന്‍ഗണന നിശ്ചയിക്കല്‍.
-
അടിസ്ഥാന ശേഷികള്‍ ( ഭാഷ, ഗണിതം ) എല്ലാവര്‍ക്കും ഉറപ്പാക്കുന്നതിന് കൃത്യമായ പരിപാടി അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ ഉണ്ടാകണം. ദത്ത വിശകലനം നടത്തി കണ്ടെത്തിയ പിന്നാക്കാവസ്ഥ പരിഗണിച്ചും അടിസ്ഥാനശേഷികള്‍ ഉറപ്പാക്കുന്നതിന് ഊന്നല്‍ നലകിയുംവേണം മുന്‍ഗണന നിശ്ചയിക്കേണ്ടത്
ദത്ത
വിശകലനരീതി വിഷയാടിസ്ഥാനത്തില്‍
താരതമ്യം സാധ്യമാകും വിധമാകണം.
ഉദാഹരണത്തിന്
ഡി,
ഇ
ഗ്രേഡുകാരുടെ ശതമാനം വിവിധ
വിഷയങ്ങളില്‍ വിവിധ ക്ലാസുകളിലെ
ഒരു ഗ്രാഫിലേക്ക് കൊണ്ടു
വരകിാണെങ്കില്‍ പിന്നാക്കാവസ്ഥയുടെ
ഗുരുലഘുത്വം ബോധ്യപ്പെടും.
പാഠ്യവിഷയങ്ങളില്‍
അക്കാദമിക നിലവാരവിശകലന
ത്തിന്റെ അടിസ്ഥാനത്തിലും
മറ്റുമേഖലകളില്‍ അവസ്ഥാ
വിശകലനത്തിന്‍റെ അടിസ്ഥാനത്തിലും
മുന്‍ഗണന തീരുമാനിക്കണം.
- അക്കാദമിക മാസ്റ്റര്‍പ്ലാനില്‍ വിവിധ മേഖലകളിലായിട്ടായിരിക്കും പ്രവര്‍ത്തനങ്ങള്‍ വിന്യസിച്ചിട്ടുണ്ടാവുക. ഓരോ മേഖലയില്‍ നിന്നും ഏറ്റവും പ്രസക്തമായ രണ്ടോ മൂന്നോ പരിപാടികള്‍ തെരഞ്ഞെടുത്തതിനു ശേഷം അവയുടെ പ്രാധാന്യം കണക്കിലെടുത്ത് അഞ്ചോ ആറോ പ്രവര്‍ത്തനങ്ങള്‍ ഒന്നാം ഘട്ടമായി തെരഞ്ഞെടുക്കണം.
പരിപാടികള്‍
തെരഞ്ഞെടുക്കുമ്പോള്‍
പ്രാതിനിധ്യം തീരുമാനിക്കാം.
ഉദാഹരണമായി
ഭാഷാ വിഷയങ്ങള്‍,
ശാസ്ത്ര
വിഷയങ്ങള്‍,
നൂതനാശയപ്രവര്‍ത്തനങ്ങള്‍
എന്നിങ്ങനെ ഓരോ വിഭാഗത്തിനും
ആപേക്ഷിക പ്രാധാന്യം നല്‍കാം.
പരിഹാരബോധനപരിപാടി
മാത്രമായി അക്കാദമിക
മാസ്റ്റര്‍പ്ലാന്‍ നിര്‍വഹണപദ്ധതി
മാറരുത്.
നിലവാരമുയര്‍ത്താനുളള
തനത് പ്രവര്‍ത്തനങ്ങള്‍ക്കും
അര്‍ഹമായ പ്രാതിനിധ്യം നല്‍കണം
-
സാധാരണ സ്കൂളില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ നിര്‍വഹണപദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കേണ്ടതില്ല. അവ മുന്‍വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും നടപ്പിലാക്കാവുന്നതേയുളളൂ.
-
അക്കാദമികമായ തലത്തിലേക്ക് കേന്ദ്രീകരിക്കാത്ത പ്വര്‍ത്തനങ്ങള്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനിലുണ്ടെങ്കില്‍ അവ നിര്‍വഹണപദ്ധതിയുടെ മുന്‍ഗണനാലിസ്റ്റില്‍ നിന്നും ഒഴിവാക്കണം.
-
അതത് വിദ്യാലയം തന്നെയാണ് മുന്‍ഗണന നിശ്ചയിക്കേണ്ടത്. മുകളില്‍ നിന്നും നിര്‍ദേശിക്കുന്നവയാണ് നടപ്പിലാക്കുന്നതെങ്കില്‍ എല്ലാ വിദ്യാലയങ്ങളുടെയും അക്കാദമിക മാസ്റ്റര്‍പ്ലാന്‍ നിര്‍വഹണപദ്ധതി സമാനമാവുകയും വൈവിധ്യവും തനിമയും നഷ്ടപ്പെടുകയും ചെയ്യും എന്ന കാര്യം വിസ്മരിക്കരുത്.
-
സംസ്ഥാനവും ജില്ലകളും നിര്‍ദേശിക്കുന്ന അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. ഹലോ ഇംഗ്ലീഷ് പോലയുളള പ്രവര്‍ത്തനങ്ങള്‍. അവ വിദ്യാലയത്തിന്റെ അക്കാദമിക നിര്‍വഹണപദ്ധതിയില്‍ അതത് വിഷയങ്ങളിലെ പ്രവര്‍ത്തനങ്ങളോടൊപ്പം സന്നിവേശിപ്പിക്കുന്നതിന് കുഴപ്പമില്ല. എന്നാല്‍ അത്തരം പരിപാടികള്‍ മാത്രമായി നിര്‍വഹണപദ്ധതി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം.
അവസ്ഥാ
വിശകലനം പലരീതികള്‍
നിരീക്ഷണം,
-
ചെക്ക് ലിസ്റ്റ് വെച്ചും റേറ്റിംഗ് സ്കേല്‍ ഉപയോഗിച്ചമുളള വിലയിരുത്തല്‍,
-
മുന്‍ പരീക്ഷകളുടെ ഗ്രേഡ് വിശകലനം, പ്രീടെസ്റ്റ്, യൂണിറ്റ് ടെസ്റ്റ്, മുന്‍വര്‍ഷത്തെ മൂല്യനിര്‍ണയ ഫലവിശകലനം
-
ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച,
-
തത്സമയലഘുപരീക്ഷകള്‍ ,
-
വിദ്യാലയം നടത്തിയ നിലനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍,
-
നിരന്തര വിലയിരുത്തല്‍ പരിഗണിച്ച്, പോര്‍ട്ട് ഫോളിയോ വിലയിരുത്തി
-
ക്ലാസ് മുറിയില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഗണിച്ച്,
-
വിദ്യാലയം തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്,
-
വിദ്യാലയത്തിന്റെ സാധ്യതകളും പരിമിതികളും പരിഗണിച്ചും.
ദത്തശേഖരണമേഖലകള്‍
-
ഭാഷ- വായന , ലേഖനം ( വ്യവഹാരരൂപങ്ങള്‍), സര്‍ഗാത്മകശേഷി
-
ഗണിതം- സംഖ്യാബോധം, ചതുഷ്ക്രിയകള്‍, ഭിന്നസംഖ്യ, ശതമാനം, ദശാംശം, പ്രായോഗിക പ്രശ്നങ്ങള്‍, അളവുകള്‍,ശരാശരി, അനുപാതം
-
ശാസ്ത്രം- പ്രക്രിയാശേഷികള്‍, ഉളളടക്ക മേഖലകള്‍
-
സാമൂഹികശാസ്ത്രം- ഉളളടക്കവിഭാഗങ്ങള്‍
-
.....................................
അവസ്ഥാവിശകനത്തിനായി
ഓരോ വിഷയത്തിന്റെയും സ്വഭാവം
കണക്കിലെടുത്ത് മേഖകള്‍
നിശ്ചയിക്കണം
3.
പ്രായോഗികത
-
മുന്‍ഗണന നിശ്ചയിച്ചവയുടെ പ്രായോഗികത കണക്കിലെടുക്കണം.
-
വിദ്യാലയത്തിലെ അധ്യാപകരുടെ എണ്ണം, ലഭ്യമാക്കേണ്ട വൈദഗ്ധ്യം ,സമാഹരിക്കേണ്ട വിഭവങ്ങള്‍ ,സമയലഭ്യത എന്നിവ പ്രായോഗികത പരിഗണിക്കാന്‍ കണക്കിലെടുക്കണം.
-
കൂടുതല്‍ അധ്യാപകരുളള വിദ്യാലയങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കാം.
-
ആദര്‍ശതലത്തില്‍ സ്വീകാര്യവും പ്രയോഗതലത്തില്‍ പ്രയാസകരവുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ആത്മവിശ്വാസം തകരാതെ നോക്കണം.
-
വിദ്യാലയത്തിലെ മറ്റു പ്രവര്‍ത്തനങ്ങളുടെ കലണ്ടറുമായി ഒത്തുനോക്കണം. ദൈനംദിന വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയായിരിക്കുമല്ലോ അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ ചില പരിപാടികള്‍ നടപ്പിലാക്കേണ്ടി വരിക. സമയലഭ്യത പ്രധാനമാണ്. ആയിരം സാധ്യായ മണിക്കൂര്‍ എന്ന ലക്ഷ്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും . ഈയര്‍പ്ലാന്‍ അനുസരിച്ച് പാഠഭാഗങ്ങള്‍ തീരുകയും വേണം. ഇവയെല്ലാം കണക്കിലെടുക്കണം.
-
പ്രവര്‍ത്തനാധിക്യം പരിപാടികളുടെ നിര്‍വഹണത്തെ ബാധിക്കും. ഹരിതോത്സവം പോലെയുളള പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. അവ ഫലപ്രദമായി നടത്തുകയും വേണം. എന്നാല്‍ ദിനാചരണങ്ങള്‍ ക്രമത്തിലധികം നടത്തുന്ന വിദ്യാലയങ്ങളുണ്ട്.അവര്‍ അത് പ്രസക്തമായതിലേക്ക് ചുരുക്കണം.
4.
യുക്തിഭദ്രത
-
അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ നിന്നും നിര്‍വഹണപദ്ധതിയിലേക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിക്കുമ്പോള്‍ എന്തുകൊണ്ട് ഈ പ്രവര്‍ത്തനം എന്ന ചോദ്യത്തിന് കൃത്യവും ബോധ്യപ്പെടുന്നതുമായ ഉത്തരം ഉണ്ടാകണം. പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യത്തെ സാധൂകരിക്കാനാകണം. ദത്തങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യങ്ങളെ അവതരിപ്പിക്കലും പ്രവര്‍ത്തനങ്ങളുടെ പാരസ്പര്യവും പ്രധാനമാണ്.
5.
പ്രകടമായ
പുരോഗതിയും അളക്കാനാകാവുന്ന
തെളിവുകളും
-
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണപദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ കുട്ടിക്ക് എന്ത് പ്രയോജനം കിട്ടും എന്ന ചോദ്യം മുന്‍കൂട്ടി ഉന്നയിക്കണം. ആസൂത്രണസമയത്ത് ഇതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കണം.
-
അമൂര്‍ത്തമായതും ഏതു പ്രവര്‍ത്തനത്തിനും ബാധകമായതുമായ പ്രസ്താവനകളല്ല വേണ്ടത്. അളക്കാനാകുന്ന തെളിവുകളും അവയുടെ ഗുണതാസൂചകങ്ങളും വേണം. അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ നിര്‍വഹണം ആരംഭിച്ചതിനു ശേഷം ഉണ്ടാകുന്ന നിലവാരപുരോഗതിയുടെ കൃത്യമായ ചിത്രം സൂചിപ്പിക്കണം.
-
സമൂഹത്തിന് ബോധ്യപ്പെടാവുന്ന തരത്തിലുളള നിലവാരസൂചകങ്ങളായി അവ പ്രതിപാദിക്കണം. ഓരോ പ്രവര്‍ത്തനത്തിനും മൂന്നോ നാലോ സൂചകങ്ങള്‍ വേണ്ടിവരും.ഉദാഹരണ നോക്കുകപ്രതീക്ഷിത നേട്ടങ്ങള്‍1. എല്ലാ കുട്ടികളും വ്യവഹാരരൂപങ്ങളുടെ പ്രധാന സവിശേഷതകള്‍ സംബന്ധിച്ച ധാരണയുളളവരാകും ( അതായത് ഏതു കുട്ടിയും ക്ലാസിലെ ഏതു വ്യവഹാരരൂപത്തിന്റെയും സവിശേഷതകള്‍ പറയും )
2. വ്യവഹാരരൂപങ്ങളെ സൂചകങ്ങള്‍ ഉപയോഗിച്ച് വിലയിരുത്താന്‍ കഴിവു നേടും ( സഹപാഠികളുടെയോ ലഭ്യമാകുന്നതോ ആയ വ്യവഹാരരൂപങ്ങള്‍ വിലയിരുത്തി സവിശേഷതകള്‍ പ്രകാരം കുറിപ്പുകളെഴുതും)
3. വ്യവഹാരരൂപങ്ങളുടെ സവിശേഷതകള്‍ പാലിച്ച് എല്ലാവരും മികച്ചഭാഷയില്‍ രചനകള്‍ നിര്‍വഹിക്കും ( നിലവാരമുളള രചനകള്‍ ക്ലാസില്‍ ലഭിക്കും)
4. രചനകള്‍ സ്വയം വിലയിരുത്തി ഭാഷാപരമായും ഉളളടക്കപരമായും മെച്ചപ്പെടുത്താനുളള കഴിവു നേടും ( സ്വയം വിലയിരുത്തിയതും മെച്ചപ്പെടുത്തിയതുമായ രചനകള്‍ ഓരോ കുട്ടിയ്കും ഉണ്ടാകും)
5. എല്ലാ വ്യവഹാരരൂപങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കി പതിപ്പ് (എന്റെ സ്വന്തം മലയാളം) മികച്ച നിലവാരത്തില്‍ എല്ലാ കുട്ടികളും തയ്യാറാക്കും
6. സ്വന്തം രചനകള്‍ സഹപാഠികള്‍, രക്ഷിതാക്കള്‍, പൊതുസദസ് തുടങ്ങിയവരുടെ മുമ്പാകെ വായിച്ച് ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കും
6.
മോണിറ്ററിംഗ്
-
-
ഏതു പരിപാടിയുടെയും ദിശാഗതി നിര്‍ണയിക്കല്‍ പ്രധാനമാണ്. ലക്ഷ്യത്തിലേക്ക് തന്നെയാണോ പ്രവര്‍ത്തനങ്ങള്‍ എന്നത് വിലയിരുത്തലും ദിശാവ്യതിയാനോ കാലതാമസമോ ഉണ്ടായാല്‍ ക്രമപ്പെടുത്തലും പ്രതീക്ഷിത നിലവാരത്തില്‍ ലക്ഷ്യം നേടിയോ എന്ന പരിശോധിക്കലും മോണിറ്ററിംഗില്‍ വരും. ആസൂത്രണ സമയത്തും നിര്‍വഹണസമയത്തും പൂര്‍ത്തീകരണസമയത്തും മോണിറ്ററിംഗ് നടക്കണം. ആസൂത്രണസമയത്ത് പ്രവര്‍ത്തനപദ്ധതിയേയും നിര്‍വഹണവേളയില്‍ പ്രക്രിയയേയും പൂര്‍ത്തീകരണവേളയില്‍ ഉല്പന്നത്തെയുമാണ് മോണിറ്ററിംഗിന് വിധേയമാക്കേണ്ടത്. നിര്‍വഹണച്ചുമതലയുളള അധ്യാപിക/ അധ്യാപകന്‍, പ്രഥമാധ്യാപിക, എസ് ആര്‍ ജി എന്നിവരുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് നടത്തണം. ഓരോ മാസവും മോണിറ്ററിംഗ് അനുഭവങ്ങള്‍ ചര്‍ച്ചചെയ്യണം. ആവശ്യമെങ്കില്‍ ഫോര്‍മാറ്റ് , ചെക്ക് ലിസ്റ്റ് തുടങ്ങിയവ വികസിപ്പിക്കണം.
-
-
ആഭ്യന്തര മോണിറ്ററിംഗ്
-
പ്രഥമാധ്യാപിക ഓരോ മാസവും
-
എസ് ആര്‍ ജിയില്‍ ഓരോ ആഴ്ചയും
-
ക്ലാസ് പി ടി എയില്‍ നിര്‍വഹണപുരോഗതിയും നേട്ടവും
-
പി ഇ സിയില്‍ വിദ്യാലയത്തിന്റെ അവതരണം
-
-
ബാഹ്യമോണിറ്ററിംഗ്
-
വിദ്യാഭ്യാസ ഓഫീസര്‍മാര്‍
-
ഡയറ്റ് ഫാക്കല്റ്റിയംഗങ്ങള്എസ് ആര് ജിയുടെ റോള്‍
-
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണപദ്ധതി തയ്യാറാക്കുന്നതില്‍ എസ് ആര്‍ ജിക്ക് വലിയ പങ്കാണുളളത്.
-
മാസാദ്യത്തെ എസ് ആര്‍ ജി കൂടി കരട് നിര്‍വഹണപദ്ധതി വിശകലനം ചെയ്ത് അതത് മാസത്തെ നിര്‍വഹണ പ്നാന്‍ അന്തിമമാക്കണം
-
മുന്‍മാസത്തെ നിര്‍വഹണാനുഭവം വിലയിരുത്തണം. തിരിച്ചറിവുകള്‍, പ്രതീക്ഷിത നേട്ടം കൈവരിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ടോ? ഭേദഗതി വരുത്തേണ്ടതുണ്ടോ? എന്നാലോചിക്കണം. നേട്ടം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തണം.
-
എസ് ആര്‍ ജി നിര്‍വഹണപദ്ധതിയുടെ മോണിറ്ററിംഗ് സമിതിയായി പ്രര്‍ത്തിക്കണം
-
രണ്ടു മാസം കൂടുമ്പോള്‍ ക്ലാസ് പി ടി എയില്‍ നേട്ടം അവതരിപ്പിക്കണം.
- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ഓരോ കുട്ടിയും പ്രതീക്ഷിത ശേഷികള്‍ കൈവരിക്കുന്നുണ്ട് എന്ന് വിദ്യാലയം അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍ഹവണത്തിലൂടെ ഉറപ്പാക്കുന്നുണ്ട് എന്ന് സമൂഹത്തിന് ബോധ്യപ്പെടണം.
-
-
അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണപദ്ധതി
രൂപീകരണ പ്രക്രിയ
അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍
നിര്‍വഹണപദ്ധതിയ്ക്കുണ്ടാകേണ്ട
സവിശേഷതകള്‍ മുകളില്‍ ചര്‍ച്ച
ചെയ്തു.
ഇനി
അത് പരിഗണിച്ച് എങ്ങനെയാണ്
വിദ്യാലയത്തിന് നിര്‍വഹണപദ്ധതി
രൂപീകരിക്കാനാവുക എന്നത്
പരിശോധിക്കാം.
എല്‍
പി ,
യു
പി ,
ഹൈസ്കൂള്‍,
ഹയര്‍സെക്കണ്ടറി
തലങ്ങളിലേക്ക് പ്രത്യേകം
പ്രത്യേകം നിര്‍വഹണപദ്ധതിയാണ്
അഭികാമ്യം.
ആദ്യം
കരട് നിര്‍വഹണപദ്ധതി
തയ്യാറാക്കുന്നതാണ് നല്ലത്.
കരട്
പ്ലാന്‍ തയ്യാറാക്കുന്നതിന്
എല്ലാ അധ്യാപകരുടെയും
പങ്കാളിത്തം നിര്‍ബന്ധമാണ്.
-
കരട് നിര്‍വഹണ പദ്ധതി തയ്യാറാക്കുന്നതിനായി അധ്യാപകരുമായി ആശയവിനിമയം നടത്തണം. മുന്‍ഗണന നിശ്ചയിക്കുന്നതിന്‍റെ രീതീശാസ്ത്രം നിര്‍വഹണപദ്ധതിയുടെ സവിശേഷതകള്‍, പ്രാധാനം എന്നിവ അവതരിപ്പിക്കണം. തുടര്‍ന്ന് മുന്‍ഗണന നിശ്ചയിക്കണം
-
വിഷയമേഖലാടിസ്ഥാനത്തിലെ പരിഗണനകളില്‍ നിന്നും പ്രവര്‍ത്തനപരിപാടികള്‍ മുന്‍ഗണന നിശ്ചയിച്ച് തെരഞ്ഞെടുക്കണം. പ്രായോഗിക പരിശോധിച്ച് സാധ്യമാകുന്ന എണ്ണത്തിലേക്ക് പരിമിതപ്പെടുത്തണം. ( ഓരോ വിഷയമേഖലയ്കും പൊതുവായും)
-
മുന്‍ഗണന നിശ്ചയിച്ച പ്രവര്‍ത്തനപരിപാടികളോരൊന്നും നടപ്പിലാക്കുന്നതിനുളള ചുമതല അധ്യാപകര്‍ക്ക് നല്‍കുന്നത് നന്നായിരിക്കും.
-
ചുമതലപ്പെട്ട പരിപാടിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച നടത്തി തയ്യാറാക്കണം
-
നിര്‍വഹണ വിശദാംശങ്ങള്‍ ദുര്‍ബലമായാല്‍ അത് നടത്തിപ്പിനെ ബാധിക്കും. അതിനാല്‍ ഓരോ പരിപാടിയുടെയും പ്രവര്‍ത്തനഘട്ടങ്ങള്‍/ ഉപപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കണം. ഇങ്ങനെ പ്രവര്‍ത്തനഘട്ടങ്ങള്‍ വികസിപ്പിക്കുമ്പോള്‍ എങ്ങനെ? ( പ്രക്രിയ) ആര്?( ചുമതല), എന്തെല്ലാം? ( വിഭവങ്ങള്‍) എപ്പോള്‍? ( പ്രവര്‍ത്തനകാലയളവ് ) തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നുണ്ടോ എന്നു പരിശോധിക്കണം. ഇത് ഒരു പട്ടികാ രൂപത്തില്‍ തയ്യാറാക്കാവുന്നതാണ്
- ഏതു മാസം തുടങ്ങി എന്നത്തേക്ക് പൂര്‍ത്തീകരിക്കണമെന്നു തീരുമാനിക്കണം. ഈ സമയരേഖയുടെ അടിസ്ഥാനത്തിലാണ് നിര്‍വഹണം മോണിറ്റര്‍ ചെയ്യേണ്ടത്. യാഥാര്‍ഥ്യബോധത്തോടെ ഇത് നിര്‍വഹിക്കേണ്ടതാണ്
നിര്‍വഹണപദ്ധതി
വിലയിരുത്തല്‍ സൂചകങ്ങള്‍
1.
പൊതു
ലക്ഷ്യങ്ങളും മേഖലാടിസ്ഥാനത്തില്‍
സവിശേഷ ലക്ഷ്യങ്ങളും/പ്രതീക്ഷിത
നേട്ടങ്ങളും വ്യക്തതയോടെ
നിര്‍ണയിച്ചിട്ടുണ്ടോ?
2.
അവസ്ഥാവിശകലനത്തിന്റെ
അടിസ്ഥാനത്തിലാണോ ഊന്നല്‍
മേഖലകള്‍ ,
മുന്‍ഗണനകള്‍
എന്നിവ നിര്‍ണയിച്ചിട്ടുളളത്?
3.
പദ്ധതിയിലെ
പ്രവര്‍ത്തനങ്ങളോരോന്നും
നടപ്പിലാക്കുന്നതിലൂടെ
കുട്ടിക്കും വിദ്യാലയത്തിനുണ്ടാകുന്ന
പുരോഗതി / നേട്ടം
അളക്കാന്‍ കഴിയുമോ?
പ്രകടമായ
തെളിവുകള്‍ ലഭിക്കുമോ?
4.
പ്രായോഗികത
കണക്കിലെടുത്താണോ (
ലഭ്യമായ
സമയം, വിഭവങ്ങള്‍,
വൈദഗ്ധ്യം)
പ്രവര്‍ത്തനവിശദാംശങ്ങള്‍
( പ്രക്രിയ)
തയ്യാറാക്കിയിട്ടുളളത്
?
5.
ലക്ഷ്യങ്ങളോട്
എത്രത്തോളം പ്രവര്‍ത്തനങ്ങള്‍
പൊരുത്തപ്പെടുന്നുണ്ട്?
6.
ഓരോ മാസവും
നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളും
അതിന്റെ ചുമതലയും സൂചിപ്പിച്ചിട്ടുണ്ടോ?
7.
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ സമീപനത്തിന്
അനുഗുണമാണോ പ്രവര്‍ത്തനപരിപാടികള്‍?
8.
മോണിറ്ററിംഗ്
മേഖലകള്‍,
രീതികള്‍
എന്നിവ വ്യക്തമാക്കിയിട്ടുണ്ട്?
No comments:
Post a Comment